മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇറ്റലിയില്‍ നിന്നും അവധിയ്ക്കുവന്ന അരയന്‍കാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മുതിര്‍ന്നവരും കുട്ടികളും അപകടത്തില്‍പ്പെട്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഒന്‍പത് പേരടങ്ങുന്ന യാത്രാസംഘമാണ് മൂവാറ്റുപുഴയാറില്‍ ഇറങ്ങിയത്. ഒരു പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേര്‍ കൂടി അപകടത്തില്‍പ്പെട്ടത്. ജോണ്‍സണ്‍ എന്നയാളും ബന്ധുക്കളുമാണ് അപകടത്തില്‍പ്പെട്ടെതെന്നാണ് പ്രാഥമിക വിവരം.സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായി ആറിന് സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.