സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5450 രൂപ എന്ന നിരക്കില്‍ തന്നെ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 43600 രൂപ തന്നെ നല്‍കേണ്ടി വരും. 24 കാരറ്റ് സ്വര്‍ണം പവന് 59450 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.അന്താരാഷ്ട്ര സ്വര്‍ണ്ണവില 2011 ല്‍ 1917 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷം 201213 കാലഘട്ടത്തില്‍ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളര്‍ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവന്‍ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യന്‍ രൂപ 46 ല്‍ നിന്നും 60 ലേക്ക് ദുര്‍ബ്ബലമായതാണ്. ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്തോറും സ്വര്‍ണ്ണവില ഉയരുകയാണ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വര്‍ണവില 1366 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു. സ്വര്‍ണ്ണവില ഗ്രാമിന് 2775 രൂപയും പവന്‍ വില 22200 രൂപയുമായിരുന്നു. 100% വിലവര്‍ധനവാണ് ഇപ്പോള്‍ സ്വര്‍ണത്തിന് അനുഭവപ്പെടുന്നത്.12 വര്‍ഷത്തിനു ശേഷവും അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ 10 ഡോളറിന്റെ കുറവ് മാത്രമേ നിലവില്‍ വന്നിട്ടുള്ളു. ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിനും കൃതമായ അനുപാതത്തില്‍ വില വര്‍ധിക്കുകയാണ്.