കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പതിനൊന്നാം കല്ലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കടയ്ക്കൽ മെഷീൻ കുന്ന് സ്വദേശി മോഹനൻ (54) ആണ് മരിച്ചത്. രാവിലെ 7.45നായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.