ശിവഗിരി : ശ്രീനാരായണ മാസാചരണത്തിന്‍റെ ഭാഗമായി ഗുരുധര്‍മ്മപ്രചരണസഭയുടെ ആഭിമുഖ്യത്തിലുള്ള ധര്‍മ്മചര്യായജ്ഞം വിവിധ മേഖലകളില്‍ നടന്നു വരുന്നു. തിരുവനന്തപുരം , ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കുടുംബയോഗങ്ങളും , പ്രാര്‍ത്ഥന -പാരായണം, സത്സംഗം എന്നിവ വൈകുന്നേരങ്ങളില്‍ ഭക്ത ഭവനങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്.
കൊല്ലത്ത് ചാത്തന്നൂര്‍ മണ്ഡലത്തില്‍ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി യുടെ നേതൃത്വത്തില്‍ ബ്രഹ്മചാരി പ്രമോദിന്‍റെ സഹകാര്‍മ്മികത്വത്തില്‍ പരവൂര്‍ എസ്.എന്‍.വി. സമാജം ഹാളിലായിരുന്നു തുടക്കം. തുടര്‍ന്ന് ഒഴുകുപാറ, പൂതക്കുളം, ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍ എന്നിവിടങ്ങളിലും സത്സംഗം നടന്നു. ഇന്ന് പാരിപ്പളളി നാളെ, പരവൂര്‍, 26 ന് കലയിക്കോട് എസ്.എന്‍.ഡി.പി. ഹാള്‍, 27 ന് കല്ലുവാതുക്കല്‍ എന്നിവിടങ്ങളിലും സത്സംഗം ഉണ്ടാകും. ഗുരുധര്‍മ്മപ്രചരണസഭ ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി യാണ് ഇവിടെ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ മുഹമ്മയില്‍ അസംഗാനന്ദഗിരി സ്വാമിയുടെ നേതൃത്വത്തില്‍ സത്സംഗം ഉണ്ടാകും.