ഹിറ്റ് സിനിമകളുടെ ചിത്രസംയോജകൻ ഹരിഹരപുത്രൻ അന്തരിച്ചു

പ്രമുഖ ചിത്രസംയോജകൻ കെ പി ഹരിഹരപുത്രൻ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. 50 വർഷക്കാലമായി സിനിമയിൽ സജീവമായിരുന്ന എഡിറ്ററാണ് ഹരിഹരപുത്രൻ.

1979-ൽ പുറത്തിറങ്ങിയ സിനിമയിലാണ് ആദ്യം പ്രവർത്തിച്ചത്. തുടർന്ന് ശേഷക്രിയ, ​ഗുരുജി ഒരു വാക്ക്, സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി അനവധി സൂപ്പർ‌ ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചു.

മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ 'വിലയ്ക്കുവാങ്ങിയ വീണ'യിലൂടെ അസിസ്റ്റന്റ് എഡിറ്ററായ അദ്ദേഹം അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റർ ആയി.