*പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ മത്സരിക്കുക ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ തന്നെ എന്ന് അഭ്യൂഹം*

പുതുപ്പള്ളിയിൽ പൊതുസ്വതന്ത്രനെ സിപിഎം രംഗത്തിറക്കും എന്ന് അഭ്യൂഹങ്ങൾ നേരത്തെ സജീവമായിരുന്നു.
 ഇതിന് ശക്തി പകർന്നുകൊണ്ട് പുത്തൻ വാർത്ത ഇപ്പോൾ പുറത്തുവരുന്നു.
 
 ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനും ആയിരുന്ന പുതുപ്പള്ളി പഞ്ചായത്ത് മുൻപ്രസിഡന്റും ഇപ്പോൾ ജില്ലാ പഞ്ചായത്തിൽ പുതുപ്പള്ളിയിൽ നിന്നുള്ള പ്രതിനിധിയുമായ നിബുജോൺ സ്ഥാനാർത്ഥിയാകും എന്ന പ്രചരണം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നു.

 കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രിയും സിപിഎമ്മിന്റെ ഉന്നത നേതാവുമായ വി എൻ വാസവൻ നേരിട്ട് നടത്തിയ കരുനീക്കങ്ങളാണ് നിബുവിനെ ഇടതു പാളയത്തിലേക്ക് അടുപ്പിക്കുന്നത് എന്ന രീതിയിലാണ് റിപ്പോർട്ടുകൾ വരുന്നത്.

 പുതുപ്പള്ളിയിൽ പ്രാദേശികമായി ഏറ്റവുമധികം സ്വാധീനമുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് നിബു. താരതമ്യേന ചെറുപ്പക്കാരൻ എന്ന ലേബലും ഇദ്ദേഹത്തിനുണ്ട്.

 ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ പോലും ചുക്കാൻ പിടിച്ചു നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ് നിബു ജോൺ.

 മറ്റൊരു നീക്കവും നടക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു.
 നിബു ജോണിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുക. എൽഡിഎഫ് സ്ഥാനാർത്ഥിയും മത്സരിക്കുക. അങ്ങനെ കോൺഗ്രസിന്റെ വോട്ടുകൾ നിബു പിടിച്ചു മാറ്റും.
 ഈ അടവും പുതുപ്പള്ളിയിൽ പരീക്ഷിക്കാൻ ഇടയുണ്ട്.