ഭീഷണി സന്ദേശം നേപ്പാളിൽ നിന്ന് വന്നതെന്നാണ് റിപ്പോർട്ട്. ടിക്കറ്റെടുത്ത നേപ്പാൾ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.നേപ്പാൾ സ്വദേശിയായ ഒരാൾ ബെംഗളുരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.ഇന്ന് രാവിലെ വിമാനത്തില്‍ ബോംബ് വെച്ചതായി വിമാനത്താവളത്തില്‍ അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഈ സമയം വിമാനം റണ്‍വേയിലേക്ക് നീങ്ങിയിരുന്നു.