കൊച്ചി: ചലചിത്ര സംവിധായകന്‍ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ. ന്യുമോണിയയും കരൾ രോഗബാധയെയും തുടർന്നു കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് സിദ്ദിഖ്. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മൂന്നോടെ അദ്ദേഹത്തിനു ഹൃദയാഘാതവും ഉണ്ടായി. നിലിവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തും.