*കുടിവെള്ളം കിട്ടാത്തതിനെതിരെ നാട്ടുകാരുടെ സമരം*

ആറ്റിങ്ങൽ നഗരസഭ പരിധിയിലെ 31 വാർഡിൽ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ജനകീയ വേദിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിക്ക് മുമ്പിൽ പ്രതിഷേധിച്ചു.
 മേലാറ്റിങ്ങൽ ഗുരുനാഗപ്പൻ കാവ് പ്രദേശങ്ങളിലാണ് വിതരണം മുടങ്ങിയത്.
 സമരത്തെ തുടർന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാബു,
 അസിസ്റ്റന്റ് എൻജിനീയർ നന്ദു എന്നിവർ ഇന്ന് തന്നെ പരിഹാരം ഉണ്ടാക്കാം എന്ന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധ സമരം അവസാനിപ്പിച്ചു.
 ശ്രീവൽസൺ,
 പ്രഭാകരൻ, വക്കം ഗഫൂർ,
 തമ്പി, റഹീം, എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.