ബാങ്ക് തട്ടിപ്പിൽ മൊയ്തീന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇപ്പോൾ റെയ്ഡ്. 300 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമ വിരുദ്ധമായി വായ്പ നൽകിയെന്നും ക്രമ വിരുദ്ധമായി ഇടപെടൽ നടത്തിയെന്നുമാണ് കണ്ടെത്തൽ. ഇത് കൂടാതെ എ സി മൊയ്തീനുമായി ബന്ധമുള്ളവരുടെ വീടുകളിലും അന്വേഷണം നടത്തിയിരുന്നു. എ സി മൊയ്തീൻ അടക്കമുള്ളവർ ഇ ഡിയുടെ നിരീക്ഷണത്തിലായിരുന്നു.
രാവിലെ 7.30 ന് തുടങ്ങിയ റെയ്ഡ് 11 മണിക്കും പുരോഗമിക്കുകയാണ്. എ സി മൊയ്തീന്റെ കുന്നംകുളത്തെ ഓഫീസിലും സമാന്തരമായി റെയ്ഡ് നടക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് അടക്കം അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ ഇ ഡി അദ്ദേഹത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. മുൻ സഹകരണവകുപ്പ് മന്ത്രിയാണ് എ സി മൊയ്തീൻ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക നേതാക്കൾക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.