തിരുവനന്തപുരം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം വ്യോമ നിരോധന മേഖലയാക്കണമെന്ന് പോലീസിന്റെ ശുപാർശ.തിരുവനന്തപുരംസിറ്റി പൊലീസാണ് സംസ്ഥാന പോലീസ് മേധാവിക്കു ശുപാർശ നൽകിയത്.കഴിഞ്ഞ ദിവസം ക്ഷേത്രത്തിനു മുകളിലൂടെഹെലികോപ്റ്റർ പറന്നത് സുരക്ഷ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നീക്കം. കഴിഞ്ഞ 28നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഒരു തവണ ഹെലികോപ്റ്റർ പറന്നത്.സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നുഹെലികോപ്റ്റർ.തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് വിലയിരുത്തൽ.തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഹെലികോപ്റ്ററിന്റെ സഞ്ചാരം.ഇക്കാര്യം പോലീസും പരിശോധിച്ചു....