മനുഷ്യന്‍റെ ജാതി മനുഷ്യത്വം മാത്രമാണെന്നു പ്രഖ്യാപിക്കാന്‍ ശ്രീനാരായണ ഗുരുദേവന് മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്നും മറ്റൊരു മഹാത്മാവും ഈ വിധം പറഞ്ഞിട്ടില്ലെന്നും ബഹുമതി സ്വീകരിച്ച ശേഷം നടത്തിയ മുഖ്യപ്രഭാഷണത്തില്‍ സാനു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ജാതി ഭേദവും മതദ്വേഷവുമില്ലാത്ത ലോകം യാഥാര്‍ത്ഥ്യമാകുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം : പ്രൊഫ. എം.കെ. സാനുവിന് ശിവഗിരി മഠത്തിന്‍റെ ആദരം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി സമര്‍പ്പിക്കുന്നു. വര്‍ക്കല കഹാര്‍, കെ.എം. ലാജി, വി.ജോയി എം.എല്‍.എ , സ്വാമി ബോധിതീര്‍ത്ഥ, രാഖി, സ്മിത സുന്ദരേശന്‍, അടൂര്‍ പ്രകാശ് എം.പി. ശാരദാനന്ദ സ്വാമി, ഗോകുലം ഗോപാലന്‍ അനില്‍കുമാര്‍ എന്നിവര്‍ സമീപം