പ്രശസ്‌ത ബോളിവുഡ് കലാ സംവിധായകൻ ആത്മഹത്യ ചെയ്‌തു. നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‍കാരം നേടിയ നിതിൻ ദേശായിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിൽ വച്ചാണ് ആത്മഹത്യ നടന്നത്. കർജത്തിൽ തന്‍റെ ഉടമസ്ഥതയിലുള്ള എൻ ഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത നിതിൻ ദേശായിക്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.