തിരുവനന്തപുരം: വലിയമലയിൽ ഭാര്യാ മാതാവിനെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സീതയെയാണ് മരുമകൻ തലയിൽ കത്തി കൊണ്ട് കുത്തിയത്. കുടുംബ പ്രശ്നമെന്നാണ് പ്രാഥമിക നിഗമനം.
മരുമകൻ ശ്രീകുമാറിനെ വലിയമല പൊലീസ് കസ്റ്റഡിയിലെടുത്തു. സീത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.