പാലുവള്ളി പട്ടോണം സബൂറ മൻസിലിൽ നിന്നും നെടുമങ്ങാട് അഴീക്കോട് സബൂറ മൻസിലിൽ വാടകക്ക് താമസിയ്ക്കുന്ന സുലൈമാനാണ് (46)ആണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചക്ക് പാങ്ങോടുള്ള ജ്വല്ലറിയിൽ സ്വർണ മോതിരം വാങ്ങാനെന്ന വ്യാജേനേ എത്തുകയും മോതിരം നോക്കി എടുക്കന്നതിനിടയിൽ സ്വർണ്ണ മോതിരം കൈയ്ക്കലാക്കുകയായിരുന്നു.
തുടർന്ന് മോഷ്ടിച്ചെടുത്ത മോതിരം കടയ്ക്കലുള്ള സ്വർണ്ണ കടയിൽ വിൽക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കിളിമാനൂരുള്ള ലോഡ്ജിൽ നിന്നും മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾക്കെതിരെ ശ്രീകാര്യം, വെഞ്ഞാറമൂട് സ്റ്റേഷനുകളിൽ നിരവധി മോഷണകേസ്സുകൾ ഉണ്ട്.
പാങ്ങോട് ഇൻസ്‌പെക്ടർ ഷാനിഫ്.H. S., Si അജയൻ, SCPO ജുറൈജ്, സിപിഒ മാരായ ദിലീപ്കുമാർ, വൈശാഖൻ സതീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.
നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.