കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കരവാരം മണ്ഡലം സമ്മേളനം നടന്നു....

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കരവാരം മണ്ഡലം സമ്മേളനം തോട്ടയ്ക്കാട് രാജീവ് ഗാന്ധി സാംസ്‌കാരിക നിലയത്തിൽനടന്നു. മണ്ഡലം പ്രസിഡന്റ് എൻ. വിവേകാനന്ദന്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ. ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി. ബാഹുലേയൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ,തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചാങ്ങാട്,കെ. എസ്. എസ്. പി. എ നിയോജക മണ്ഡലം ഭാരവാഹികളായ, പി.ജയചന്ദ്രൻ നായർ,പി.ഉണ്ണികൃഷ്ണകുറുപ്പ്,വി. കൃഷ്ണൻ കുട്ടി നായർ,ജി. മണിലാൽ, പി. സജീവ്, അഡ്വ.എ സൈഫുദ്ധീൻ ഡാലിയ, എസ് രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു..

പുതിയ ഭാരവാഹികളായി

എൻ. വിവേകാനന്ദൻ ( പ്രസിഡന്റ് )
ജി. മണിലാൽ (സെക്രട്ടറി )
പി. സജീവ് (ട്രഷറർ )