സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡൽഹിയിൽ നിരോധനാജ്ഞ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവിധ മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ഡൽഹി പൊലീസ്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഡൽഹി അതിർത്തിയിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെയും മറ്റും പരിശോധന കർശനമാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയതായി ഡൽഹി പൊലീസിന്റെ സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപി ട്വീറ്റ് ചെയ്തു. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവർ ഇന്ന് ഉച്ചയ്ക്ക് 12:30 ന് രാജ്ഘട്ടിൽ വാർത്താസമ്മേളനം നടത്താനിരിക്കെയാണ് രാജ്ഘട്ട്, ചെങ്കോട്ട മുതലായവയ്ക്ക് ചുറ്റും ഡൽഹി പൊലീസ് സെക്ഷൻ 144 പ്രഖ്യാപിച്ചിരിക്കുന്നത്