വീട്ടിൽ കടന്ന് കയറി അന്യ സംസ്ഥാന തൊഴിലാളിയുടെ തൊഴിലാളിയുടെ ഭാര്യക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ രണ്ട് പേരെ പാങ്ങോട് പൊലിസ് അറസ്റ്റ് ചെയ്തു.
അസം സ്വദേശിയായ യുവതിക്ക് നേരെ വീടുകയറി ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ.
പാങ്ങോട് അയിരമുക്ക് പാറവിള വീട്ടിൽ പ്രിൻസ് (37) , പഴവിള മുനീർ മനസ്സിൽ മുജീബ് റഹ്മാൻ (33) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
പാങ്ങോട് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലെ ജീവനക്കാരുടെ താമസ സ്ഥലത്തെത്തി അസം സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ജീവനക്കാരന്റെ ഭാര്യയെ കടന്നു പിടിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് അടുത്ത വീടുകളിൽ നിന്നും ആളുകൾ എത്തിയപ്പോൾ പ്രതികൾ ഓടിമറഞ്ഞു.
പാങ്ങോട് പോലീസിൽ വിവരം അറിയച്ചതിനെ തുടർന്ന് സർക്കിൾ ഇൻസ്‌പെക്ടർ ഷാനിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മറഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.