ശ്രീ ഗുരുവായൂരപ്പന് വാർഷികവഴിപാടായി തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം പൂർത്തീകരിച്ച വിപുലീകൃത വരി പന്തലിൻ്റെയും അനുബന്ധ നിർമ്മാണ പദ്ധതികളുടെയും സമർപ്പണം ഭക്തിനിർഭരമായ ചടങ്ങിൽ ഇന്ന് നടന്നു. ഭക്തജനങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തിൽ രാവിലെ പത്തു മണിയോടെ കിഴക്കേ നടയിലായിരുന്നു സമർപ്പണ ചടങ്ങ്.
കിഴക്കേ നടയിൽ നിന്നും വൈജയന്തി കെട്ടിടം വരെ നീട്ടിയ പുതിയ പന്തൽ , പുതിയ മൂലയൂട്ടൽ കേന്ദ്രം ,ദേവസ്വം പുസ്തകശാലയുടെ നവീകരിച്ച ഷീറ്റ് പന്തൽ , കിഴക്കേ നടയുടെ വടക്ക് ഭാഗത്ത് സ്ഥാപിച്ച ഇരിപ്പിട സൗകര്യമുള്ളവിപുലീകരിച്ച വരി പന്തൽ , പുതിയ നിർമാണ സ്ഥലത്തെ ഗ്രാനൈറ്റ് വിരിച്ചതറ എന്നീ പ്രവൃത്തികളുടെ സമർപ്പണമാണ് നടന്നത്. കിഴക്കേ നട വരിപന്തലിന് സമീപം പുർത്തീകരിച്ച നിർമ്മാണ പദ്ധതികളുടെ ഇദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു. നാട മുറിച്ചായിരുന്നു ഉദ്ഘാടനം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചടങ്ങിൽ ഭദ്രദീപം തെളിയിച്ച് സമർപ്പണം നടത്തി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. നാൽപ്പത് ലക്ഷം രൂപ ചെലവിട്ടാണ്
കുംഭകോണം ശ്രീ ഗുരുവായൂരപ്പൻ ട്രസ്റ്റ് ഈ നിർമ്മാണ പദ്ധതികൾ സാധ്യമാക്കിയത്. ട്രസ്റ്റ് പ്രസിഡൻ്റ് മണി രവി ചന്തിരൻ ,കുംഭകോണം, രംഗമണി രാമു, കുംഭകോണം, എന്നിവരെ ദേവസ്വംചെയർമാൻ ഡോ: വി.കെ വിജയൻ പൊന്നാടയണിയിച്ചു ആദരിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി ശ്രീ ഗുരുവായൂരപ്പൻ്റെ ഫോട്ടോയും നിലവിളക്കും നൽകി. കൂടാതെ ഭഗവാൻ്റെ തിരുമുടിമലയും കളഭവുംപഴവും പഞ്ചസാരയും നെയ്യ് പായസവും ഉൾപ്പെടെയുള്ള പ്രസാദങ്ങടങ്ങിയ കിറ്റും നൽകി. ചടങ്ങിൽ പങ്കെടുത്ത ശ്രീ ഗുരുവായൂരപ്പ ട്രസ്റ്റ് ഭാരവാഹികളെയെല്ലാം ദേവസ്വം ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചുംഉപഹാരം നൽകിയും ആദരിച്ചു.
1991 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 8 ന് ഗുരുവായൂരപ്പന് ലക്ഷങ്ങളുടെ വഴിപാട് നടത്തുന്നവരാണ് ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം.
ചടങ്ങിൽ ശ്രീ ഗുരുവായൂരപ്പ ട്രസ്റ്റ് പ്രവർത്തകർക്കൊപ്പം ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ദേവസ്വം
ചീഫ് എൻജിനീയർ രാജൻ.M.V., എക്സിക്യൂട്ടിവ് എൻജിനീയർ അശോക് കുമാർ.M.K, അസി. എക്സി. എൻജിനീയർ സാബു.V.B, അസി.എൻജീനിയർ നാരായണൻ ഉണ്ണി, ക്ഷേത്രം അസി.മാനേജർ. പ്രദീപ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം മരാമത്ത് വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ CP സുഭാഷ് കുമാർ ആണ് കരാർ ഏറ്റെടുത്ത് നിർമ്മാണ പ്രവൃത്തി നടത്തിയത്.