യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ പെരിങ്ങോം കോടൂര്‍ വീട്ടില്‍ കെ. നിധീഷിനാ(35)ണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിധീഷിനെ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ആലുവ റെയില്‍വേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്നു എന്നാണ് ആര്‍പിഎഫിന്റെ നിഗമനം.