കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ തെറിച്ചുപോയ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാറമടയില്‍ വീണ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് മൂന്നര മണിയോടെ അങ്കമാലി കുരുക്കുറ്റി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പീച്ചാനിക്കോട് പുഞ്ചിരി നഗറിലാണ് സംഭവം. മൂന്നര്‍പള്ളി വീട്ടില്‍ രവിയുടെ മകന്‍ അഭിനവ് (13) ആണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.കുട്ടികള്‍ സ്ഥിരമായി കളിക്കാറുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെ പ്രവര്‍ത്തനരഹിതമായ പാറമടയിലേക്ക് പന്ത് പോയി. പന്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റി വീണു എന്നാണ് കരുതുന്നത്. കുട്ടിയെ കാണാതായതോടെ കുട്ടികള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.