*മലയാളിയായ ഡോക്ടർ ഷാർജയിൽ അന്തരിച്ചു*

 ഷാർജ യൂണിവേഴ്സിറ്റിയിൽ പീരിയോഡന്റിസ്റ്റായ മലയാളിയായ ഡോ: ഷെർമിൻ ഹാഷിർ അബ്ദുൽ കരീം അന്തരിച്ചു. 42 വയസ്സായിരുന്നു.
മൂവാറ്റുപുഴ സ്വദേശിയാണ്.

ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ഓർത്തോ പീഡിക് സർജൻ ഡോക്ടർ ഹാഷിർ ഹസന്റെ ഭാര്യയാണ്.

 വർഷങ്ങളായി കുടുംബമായി യുഎഇയിലാണ് താമസം.

 മൃതദേഹം ഇന്ന് രാത്രി 9 30 ഓടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിക്കുന്നു.