പള്ളിക്കൽ കെ കെ കോണം സ്വദേശി യു.എ.ഇയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

പള്ളിക്കൽ കെ കെ കോണം സ്വദേശി യു.എ.ഇയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 30 വർഷമായി യു.എ.ഇയിലുള്ള തിരുവനന്തപുരം പള്ളിക്കൽ കെ കെ കോണം സ്വദേശി അബ്ദുസ്സലാം ഷാജഹാൻ (53) ആണ് മരിച്ചത്. റാക് ദിഗ്ദ ഡെയറി ഫാമിലെ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു.ചൊവ്വാഴ്ച രാവിലെ വിതരണ ആവശ്യാർഥം കമ്പനി വണ്ടിയിൽ ദിബ്ബയിലെത്തിയ ഷാജഹാൻ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഫുജൈറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ഫുജൈറ ആശുപ്രതിയിൽ.