സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികൾ സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് നാലാഴ്ചത്തേക്കാണ് സ്റ്റേ.