കല്ലമ്പലം: നാവായിക്കുളം തട്ടുപാലത്തിന് സമീപം മരുമകൾ ഓടിച്ച സ്കൂട്ടിയുടെ പുറകിൽ ഇരുന്ന് പോയ കടമ്പാട്ടുകോണം ഇലകം എസ് ഡി ഭവനിൽ എൻ ശ്രീധരൻ പിള്ള (72 ) ആണ് മരണപ്പെട്ടത്. കടമ്പാട്ടുകോണത്തുനിന്ന് നാവായികുളത്തേക്ക് സ്കൂട്ടിയിൽ പോകുമ്പോൾ അതേ ദിശയിൽ ആലപ്പുഴ പോലീസ് ഹെഡ് കോട്ടേഴ്സിലെ പോലീസ് വാഹനം പിറകിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ശ്രീധരൻ പിള്ള മരണപ്പെട്ടിരുന്നു .കല്ലമ്പലം പോലീസ് എത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്കൂട്ടി ഓടിച്ചിരുന്ന മരുമകൾ ഉണ്ണിമായ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശത്തുള്ള മകൻ ശ്രീജിത്ത് ഇന്ന് എത്തിച്ചേർന്നശേഷം വീട്ടുവളപ്പിൽ സംസ്കാര കർമ്മം നടക്കും. ഭാര്യ സുഷമ ( ബേബി ) മകൾ ദീപ മരുമകൻ ഷാജു.