താല്പര്യപത്രം പത്രം ക്ഷണിച്ചു

ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിന് ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു. താൽപര്യമുള്ള സ്ഥാപനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ഡിജിറ്റൽ എൻഫോർസ്മെന്റ് സിസ്റ്റം ( ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ക്യാമറ) വിഷയമാക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളുടെ വിശദമായ രൂപരേഖയും എസ്റ്റിമേറ്റും ഉൾപ്പെടെയുള്ള താൽപ്പര്യപത്രം ഓഗസ്റ്റ് 14 വൈകുന്നേരം 3 മണിക്ക് മുൻപായി ഗതാഗത കമ്മീഷണറേറ്റ്, രണ്ടാം നില, ട്രാൻസ് വേർസ് വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. കൂടതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9188961125 ഇമെയിൽ: atc.mvd@kerala.gov.in, tcoffice.mvd@kerala.gov.in

#mvd #mvdkerala #onam #celebration #rally