മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് ഇയാള്‍ ഭീഷണി മുഴക്കിയത്.പ്രതി ഉണ്ണികൃഷ്ണന്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇയാള്‍ വിളിച്ച് ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.