നെയ്യാറ്റിൻകരയിൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് കൊല്ലപ്പെട്ടു

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകര നെല്ലിമൂടിൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് കൊല്ലപ്പെട്ടു. നെല്ലിമൂട് സ്വദേശി സാം ജെ വത്സലൻ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നുള്ള വാക്കേറ്റവും കൈയാങ്കളിയുമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ സാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ കാഞ്ഞിരകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.