എ.ഡി.ജിപി എം.ആര്‍ അജിത് കുമാറാണ് സസ്‌പെന്റ് ചെയ്തത്. വെഞ്ഞാറമൂട് പോലീസ് റജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തന്‍സീം കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയെന്നതിനാണ് സസ്‌പെന്‍ഷന്‍.
കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ ഈ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ മാസം മൂന്നിനാണ് സി. ഐയെ സസ്‌പെന്റ് ചെയ്ത ഉത്തരവ് പുറത്ത് വന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ എസ്.എച്ച്.ഒ തന്‍സീം അബ്ദുല്‍ സമദ് ചെയ്തത് ഗൗരവമുള്ള കുറ്റമാണെന്ന് സസ്‌പെന്‍ഷന്‍ ഒര്‍ഡറില്‍ പറയുന്നു.
വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത കഞ്ചാവ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിഴ്ചകാരണമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ്റിങ്ങല്‍ സി ഐ ആയിരുന്ന തന്‍സിം അബ്ദുല്‍ സമദിനായിരുന്ന കേസിന്റെ അന്വേണ ചുമതല.
സി. ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയായിട്ടാണ് മേല്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ഇത് തന്നെയാണ് സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ എത്തച്ചതും. ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി ബിനു, വെഞ്ഞാറമൂട്‌പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ മുഹമ്മദ് അഷ്‌റഫ്, ആറ്റിങ്ങല്‍പോലീസ് സ്‌റ്റേഷനിലെ അനില്‍കുമാര്‍, ശ്രീരാജ് എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.