ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കണ്ണൂര്‍. ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയവരെ റെയിൽവേ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ലഹരി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

തിരുവനന്തപുരത്ത് നിന്ന് മുംബൈലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്, ചെന്നൈലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്. ആക്രമണത്തിൽ രണ്ട് ട്രെയിനുകളുടെയും ക്ലാസുകൾക്ക് കേടുപാടുണ്ടായി. ഇതേസമയം നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ഓഖ എറണാകുളം എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിട്ടുണ്ട്.