ഇനി പുതിയ രൂപത്തിലും ഭാവത്തിലും എയർ ഇന്ത്യ, പുത്തൻ ലോഗോ പുറത്തിറക്കി


മുംബൈ : ടാറ്റാ ഗ്രൂപ്പിന് കീഴിലായ എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. എയർ ഇന്ത്യയുടെ പുത്തൻ ലോഗോ പുറത്തിറക്കി. ദ വിസ്ത എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. വിമാനങ്ങളിലെ നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബർ മുതലാവും പുതിയ ലുക്കിൽ വിമാനങ്ങൾ സർവീസ് തുടങ്ങുക. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള റീ ബ്രാൻഡിംഗിന്‍റെ ഭാഗമായാണ് ലോഗോയും നിറങ്ങളും മാറ്റിയത്.