കൊച്ചി: കോതമംഗലത്ത് സ്കൂളിൽ നിന്ന് ഓണ സദ്യ കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായ് പരാതി. നെല്ലിക്കുഴി ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്ന് സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. 50 ഓളം വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. വെള്ളിയാഴ്ചയായിരുന്നു സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ഓണസദ്യ കഴിച്ചത്. അന്ന് രാത്രി മുതൽ കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങുകയായിരുന്നു.
ഒരേ രോഗ ലക്ഷണങ്ങളുമായി കൂടുതൽ കുട്ടികൾ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഇതോടെയാണ് ഭക്ഷ്യ വിഷബാധയാണെന്ന നിഗമനത്തിലേക്ക് മാതാപിതാക്കൾ എത്തിയത്. ഇരുപതിലധികം കുട്ടികൾ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൽ പരാതി നൽകിയിട്ടുണ്ട്.