ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തില്‍ എസ് വൈ എസ് വർക്കല സോണ്‍ സ്വാതന്ത്ര്യദിന സമ്മേളനം സംഘടിപ്പിച്ചു.

കല്ലമ്പലം: ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തില്‍ എസ് വൈ എസ് വർക്കല സോണ്‍ സ്വാതന്ത്ര്യദിന സമ്മേളനം സംഘടിപ്പിച്ചു.
മരുതിക്കുന്ന് സുന്നീ സെന്ററിൽ അഹ്‌മദ്‌ ബാഖവിയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സയ്യിദ് മുഹമ്മദ്‌ ജൗഹരി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷറഫുദ്ദീൻ പോത്തൻകോട് മുഖ്യപ്രഭാഷണം നടത്തി. അനീസ് സഖാഫി, നൗഫൽ മദനി, വാർഡ്‌ മെമ്പർ സവാദ്, അബ്ദുൽ ശുകൂർ മുസ്‌ലിയാർ, ഫസ്‌ലുദ്ദീൻ ഫൈസി, ഹസൻ സഅദി, സഫീർ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. മുനീർ മാസ്റ്റർസ്വാഗതവും, യാസർ മാസ്റ്റർ നന്ദിയും പറഞ്ഞു.