തിരുവനന്തപുരം: മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ കടലമ്മ എന്ന വള്ളത്തിന്റെ വാൽവിൽ ചോർച്ച കണ്ടെത്തി. 30 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുള്ളത്. വള്ളത്തിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.ആഴക്കടലിലായതിനാൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ സഹായം തേടിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ .
ശാന്തിപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കരയിൽ നിന്ന് 19 നോട്ടിക്കൽ മൈൽ അകലെയാണ് വള്ളം ഉള്ളത്. ആറു മണിക്കാണ് ഈ വള്ളം മുതലപ്പൊഴിയിൽ നിന്ന് മൽസ്യബന്ധനത്തിന് പോയത്. തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലേക്കെത്തിക്കാൻ ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്.