പൊന്നിൻ കിരീടമണിഞ്ഞ് ചതുർബാഹുസ്വരൂപനായി ശ്രീ ഗുരുവായൂരപ്പൻ...

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി 29.5 (236 ഗ്രാം) പവനോളം തൂക്കംവരുന്ന സ്വർണ്ണ കിരിടവും ചന്ദനം അരക്കുന്ന ഉപകരണവുമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ പത്നി ദുർഗ്ഗ സ്റ്റാലിൻ ഇന്നലെ ക്ഷേത്രത്തിൽ സമർപ്പിച്ചത് .. രാവിലെ പതിനൊന്നേ കാലോടെയാണ് ദുർഗാ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കൾക്കൊപ്പം ഗുരുവായൂരിലെത്തിയത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ,ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ക്ഷേത്രംഡി.എ പി.മനോജ് കുമാർ എന്നിവർ ചേർന്ന് ദുർഗ്ഗാ സ്റ്റാലിനെയും ഭക്തരെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഉച്ചപൂജയ്ക്ക് മുന്നേ ക്ഷേത്രത്തിലെത്തിയ അവർ നാക്കിലയിൽ സ്വർണ്ണ കിരീടം ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു. ഒപ്പം കദളിക്കുലയും നെയ്യും. കാണിക്കയർപ്പിച്ചു. ഉച്ചപൂജക്കായി നടയടച്ചതോടെ കളഭക്കൂട്ട് തയ്യാറാക്കുന്ന ഇടത്തെത്തി. ചന്ദനം അരക്കാനുള്ള ഉപകരണം സമർപ്പിച്ചു.