തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെ ആക്രമണം; യുവാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. തുമ്പയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിൽ എത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. പ്രതി മേനംകുളം സ്വദേശി അനീഷിനെ തുമ്പ പൊലീസ് പിടികൂടി. ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് രാത്രി താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.