ഇന്ധനം നിറച്ച ശേഷം ഇവർ തമ്മിൽ കാറിൽവെച്ച് വാക്കുതര്‍ക്കം ഉണ്ടായി. പിന്നാലെ കൂട്ടത്തിൽ ഒരാൾ ബൈജുവിനെ കാറിൽ നിന്ന് വലിച്ചുപുറത്തിറക്കി തറയോട് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബോധരഹിതനായ ബൈജുവിനെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ കൂടിയതോടെ ഷാജഹാനെയും നിഹാസിനെയും പെട്രോൾ പമ്പിൽ നിർത്തിയ ശേഷം ഷാനും ഷെഹിനും കടന്നു കളഞ്ഞു.
ഷാജഹാനെയും നിഹാസിനെയും നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിനെ എൽപ്പിച്ചു. ഷാനെയും ഷെഹിനെയും ഏനാത്ത് നിന്ന് പിടികൂടി. ഇരുവരും സഹോദരങ്ങളാണ്. നാല് പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു