കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം ആദ്യമായി ഇപ്പോഴത്തെ ചിറയിൻകീഴ് താലൂക്കിൽ സിപിഐ ക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം.
കിഴുവിലം പഞ്ചായത്തിൽ സിപിഐയുടെ പ്രസിഡന്റ് ഇന്ന് അധികാരം നൽകും.
മുൻ ധാരണ പ്രകാരം സിപിഎമ്മിന്റെ പ്രസിഡന്റ് രാജിവച്ച ഒഴിവിലാണ് സിപിഐ പ്രതിനിധി ഇന്ന് സ്ഥാനം ഏൽക്കുന്നത്.
സിപിഐയെ സംബന്ധിച്ചിടത്തോളം ഇതൊരു സുവർണ്ണ മുഹൂർത്തം തന്നെയാണ്.
അവരുടെ പ്രതിനിധി രജിത ഇന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. കാട്ടുമുറാക്കൽ വാർഡിൽ നിന്നും സിപിഐ ടിക്കറ്റിൽ വിജയിച്ച രജിത ആദ്യമായാണ് പഞ്ചായത്ത് അംഗമാകുന്നത്.
കഴിഞ്ഞകാലങ്ങളിൽ എല്ലാം ഒരു പ്രതിനിധി മാത്രമായിരുന്നു സിപിഐക്ക് കീഴുവിലം പഞ്ചായത്തിൽ ഉണ്ടായിരുന്നത് .
എന്നാൽ ഇത്തവണ അവർക്ക് മൂന്നു പേരുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടാവുന്ന ഘട്ടത്തിൽ കിഴുവിലം പഞ്ചായത്തിൽ ഒരാൾ മാത്രമായിരുന്നു സിപിഐക്ക് ഉണ്ടായിരുന്നത്. അത് ചിറയിൻകീഴ് താലൂക്കിലെ എക്കാലത്തെയും വലിയ സിപിഐ നേതാവായിരുന്ന എസ് അപ്പുക്കുട്ടൻ ആയിരുന്നു. അദ്ദേഹം ദീർഘകാലം കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
സിപിഐയുടെ ഒരു പ്രതിനിധി കിഴുവിലം പഞ്ചായത്തിന്റെ പ്രസിഡന്റ് ആകുമ്പോൾ ആ പഞ്ചായത്ത് ഉൾപ്പെടുന്ന ചിറയിൻകീഴ് നിയമസഭ മണ്ഡലത്തിന്റെ പ്രതിനിധി
സിപിഐയുടെ പ്രതിനിധിയാണ് എന്നത് ശ്രദ്ധേയമാണ്. അതിന്റെ പ്രയോജനം മാക്സിമം ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സിപിഐ നേതൃത്വം.