കല്ലമ്പലം മണമ്പൂർ വലിയവിള പൊയ്കയിൽ മനോജ്‌ (ബിജു) മരണപ്പെട്ടു.

മണമ്പൂർ വലിയവിള മനോജ്‌ ഹൗസിൽ മനോജ്‌ (ബിജു-46 ) ബുധനാഴ്ച രാത്രി പതിനൊന്നു മണിക്ക് പുത്തൻകോട്ട് വച്ച് ഓട്ടോ മറിഞ്ഞു മരണപ്പെട്ടു. മറ്റ് യാത്രക്കാർ അപകട സമയത്തു ഓട്ടോയിൽ ഇല്ലായിരുന്നു.മണമ്പൂർ ആശുപത്രി ജംഗ്ഷനിൽ സ്വന്തം ഓട്ടോ ഡ്രൈവർ ആയിരുന്നു പരേതൻ. രാത്രിയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയാണുണ്ടായത്. പോസ്റ്റുമാർട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ വീട്ടിൽ സംസ്കരിക്കും. അച്ഛൻ പരേതനായ സഹദേവൻ പിള്ള. അമ്മ -ലളിത, സഹോദരി- ചിത്രലേഖ,ഭാര്യ -ആശ,മക്കൾ -ഗൗതം, ഗൗരി, ഗയാനിക.