ബാലസംഘം കരവാരം മേഖലാ സമ്മേളനം കരവാരം ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ കമ്മിറ്റി അംഗം മാസ്റ്റർ ഭഗത് ഉദ്ഘാടനം ചെയ്തു. ഏര്യാ കൺവീനർ സുരേഷ് ബാബു സംഘടനാ റിപ്പോർട്ടും ദേവതീർത്ഥ്. എസ്. മംഗലത്ത് പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. SSLC +2 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് എസ്സ് . മധുസൂദനക്കുറുപ്പ് ഉപഹാരങ്ങൾ നൽകി . അഡ്വ: SM റഫീക്ക് , സിന്ധൂ രമേശ് , സജു ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ : ദിബി കൃഷ്ണ (പ്രസിഡന്റ്) ദേവതീർത്ഥ്. എസ്സ്. മംഗലത്ത് (സെക്രട്ടറി) ജീൻ കെ എസ്സ് ( കൺവീനർ) ദീപ സുബു ( കോ- ഓർഡിനേറ്റർ)അനൂപ് SR (അക്കാദമിക് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.