തൃശ്ശൂർ: നഗരം കീഴടക്കാൻ തൃശ്ശൂരിൽ നാളെ പുലികൾ ഇറങ്ങും. സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശ്ശൂരിൽ പുലികളി നടക്കുന്നത്. അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ ദേശത്തിന്റെ നേതൃത്വത്തിൽ പുലി വേഷങ്ങൾക്കാവശ്യമായ വർണ്ണക്കൂട്ടുകൾ പുലിവര കലാകാരന്മാരുടെ നേതൃത്വത്തിൽ ഇന്ന് അരച്ച് തയ്യാറാക്കും. അവസാന നിമിഷവും പുലികളിക്ക് സസ്‌പെൻസ് ഒരുക്കാനുള്ള ഓട്ടപാച്ചിലിലാണ് ഓരോ ദേശവും.