അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ ബസുമായി കൂട്ടിയിടിച്ചു; എട്ട് വയസുകാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് മകൻ മരിച്ചു. മൂഴിക്കോട് സ്വദേശി എട്ട് വയസുള്ള സിദ്ധാർഥ് ആണ് മരിച്ചത്. അമ്മ ഡയാനയെ ഗുരുതര പരിക്കോടെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കൊട്ടാരക്കര പുത്തൂർ റോഡിൽ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ സിദ്ധാർഥ് തിരുവന്തപുരം എസ് എ ടിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. സ്വകാര്യ ബസും സ്കൂട്ടറും പുത്തൂർ ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക്‌ വരികയായിരുന്ന സ്വകാര്യ ബസിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് അപകടം ഉണ്ടായത്.