ഇന്ന് രാവിലെ 11 മണിയോടെ വക്കത്തെ കടയിൽ വിളാകത്ത് വീട്ടുവളപ്പിൽ പിതാവ് ഭാനുപ്പണിക്കരുടെയും മാതാവിന്റെയും കല്ലറകൾക്ക് സമീപമാണ് മുൻ ഗവർണറും, മുൻ സ്പീക്കറും, മുൻ മന്ത്രിയും, മുൻ എംപിയും, മുൻ ഡിസിസി പ്രസിഡണ്ടും, മുൻ കെപിസിസി ഭാരവാഹിയും, ആറ്റിങ്ങലിന്റെ പ്രിയപ്പെട്ട നേതാവുമായ വക്കംജി എന്ന കരുത്തനായ വക്കം ബി പുരുഷോത്തമന്റെ മൃതദേഹം സംസ്കരിച്ചത്.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്കാരം നടന്നത്.
മകൻ ബിനു പുരുഷോത്തമൻ ചിതയ്ക്ക് തീകൊളുത്തി.
സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒന്ന് കാണാനും ആദരാജ്ഞലി അർപ്പിക്കാനുമായി തടിച്ചുകൂടിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ, മുൻമന്ത്രി എം വിജയകുമാർ,
മന്ത്രി കെ കൃഷ്ണൻകുട്ടി,
മുൻ സ്പീക്കർ വിഎം സുധീരൻ, മുൻ മന്ത്രിമാരായ നീലാലോഹിതദാസ്, എം എം ഹസ്സൻ, അടൂർ പ്രകാശ് എം പി, ഒ എസ് അംബിക എംഎൽഎ, വർക്കല കഹാർ, ചാണ്ടി ഉമ്മൻ, ആറ്റിങ്ങൽ സുഗുണൻ , എൽഡിഎഫ് ജില്ലാ കൺവീനർ അഡ്വക്കേറ്റ് ഫിറോസ് ലാൽ, എൻസിപി ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി, എൻ സി പി നേതാവ് കെ ഷാജി, കോൺഗ്രസ് നേതാക്കളായഅഡ്വക്കേറ്റ് വി ജയകുമാർ , പി ഉണ്ണികൃഷ്ണൻ, നഗരൂർ ഇബ്രാഹിംകുട്ടി, എൻ സുദർശനൻ, അമ്പിരാജ, വിഎസ് അജിത് കുമാർ,
പി വി ജോയ്, ആറ്റിങ്ങൽ സുരേഷ്, ആറ്റിങ്ങൽ സതീഷ്, ആസാദ് ചന്ദ്രൻ, ശ്രീരംഗൻ, ആലംകോട് അഷ്റഫ്, വാർത്ത വിളംബരം മാനേജിംഗ് എഡിറ്റർ കെ ശ്രീവൽസൻ തുടങ്ങിയവരൊക്കെ വക്കത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ന് വീട്ടിൽ എത്തിയിരുന്നു.