മകൾ വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ലന്ന് അമ്മ ചിതറ പോലീസിലേക്ക് വിളിച്ചുപറഞ്ഞു.

മകൾ വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ലന്ന് അമ്മ ചിതറ പോലീസിലേക്ക് വിളിച്ചുപറഞ്ഞു.

ചിതറ പോലീസിന്റെ ലാന്റ്ഫോണിലെത്തിയ നിലവിളി ശബ്ദം ആദ്യം പോലീസിനെ അമ്പരപ്പിച്ചു.

 തുടർന്ന് പറന്നെത്തിയ പോലീസ് വാതിൽ ചവിട്ടിതുറന്ന് അകത്തു കയറുമ്പോൾ സീലിങ്ങ് ഫാനിൽ തൂങ്ങിയാടുന്ന ഇരുപത്തിയാറുകാരിയെ യാണ് കണ്ടത്.

ഗ്രേഡ് എസ് ഐ അനിൽ കുമാർ യുവതി തൂങ്ങിനിന്ന ഷാൾ അറുത്ത് യുവതിയുമായി കടയ്ക്കൽ താലൂകാശുപത്രിയിലേക്ക് പാഞ്ഞു.
ഡോക്ടറന്മാർ നൽകിയ അടിയന്തര ചികിത്സയിൽ യുവതി അപകട നില തരണം ചെയ്തു.യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 ഇന്നലെ രാത്രി 9.10 ഓടെയാണ്
അമ്മയുടെ നിലവികേട്ട് ഗ്രേഡ് എസ്ഐ അനിൽകുമാറും സിവിൽ പോലീസ് ഓഫിസറന്മാരായ അഖിലേഷ് ,അരുൺ എന്നിവർ പാഞ്ഞത്തിയത്. വിളിപുറത്ത് പാഞ്ഞെത്തിയ പോലീസാണ് മകളുടെ ജീവൻ രക്ഷിച്ചതെന്ന് യുവതിയുടെ അമ്മയും പറയുന്നു.

പോലീസിന്റെ അവസരോചിത ഇടപെടൽ ഒരു ജീവൻ രക്ഷിക്കുകയായിരുന്നു.

 എന്താണ് പോലീസെന്നും പോലീസിന്റെ ഉത്തരവാദിത്വം എന്നും ചിതറ പോലീസ് തെളിയിച്ചിരിക്കുകയാണ്.

 അഭിനന്ദനങ്ങൾ