ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിക്ക് കീഴിലെ സാന്ത്വനപരിചരണ വിഭാഗമാണ് ഓണാഘോഷത്തിന്റെ ഭാഗമായി രോഗീബന്ധു കുടുംബസംഗമം സംഘടിപ്പിച്ചത്. ചെയർപേഴ്സൺ എസ്.കുമാരി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരത്തിലെ 331 കിടപ്പു രോഗികൾക്ക് ഓണസദ്യയും, പോഷകാഹാരങ്ങൾ അടങ്ങിയ കിറ്റും, ഓണകോടിയും വിതരണം ചെയ്തു. ആശൂപത്രി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യാസുധീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, അവനവഞ്ചേരി രാജു, എസ്.ഗിരിജ, എ.നജാം, സൂപ്രണ്ട് ഡോ.പ്രീതാസോമൻ, പിആർഒ അരവിന്ദ്, പാലിയേറ്റീവ് നഴ്സ് ശ്രുതി, അശ്വതി, ഫിസിയോ തെറാപ്പിസ്റ്റ് അഖില, ലയൺസ് ക്ലബ് ഭാരവാഹികൾ, ആശാവർക്കർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.