ലോകം ഇന്ന് നേരിടുന്നത് ധർമ്മികമായ മൂല്യച്യുതിയാണ്. ശ്രീനാരായണ ഗുരുദേവൻ മുന്നോട്ട് വച്ച ധാർമ്മിക മൂല്യമുള്ള ഒരു മാതൃ - യുവ ജനത വളർന്നു വരേണ്ടത് വ്യക്തിയുടെയും നാടിന്റെയും പുരോഗതിക്ക് അനിവാര്യമാണുന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ പറഞ്ഞു. ടി.കെ മാധവൻ ഉൾപ്പടെയുള്ള സാമൂഹ്യ നവോത്ഥാനത്തിന്റെ സാരഥികളായി ശ്രീനാരായണ ഗുരുദേവൻ ജനങ്ങൾക്കിടയിലേക്ക് തെരഞ്ഞെടുത്ത് അന്ന് അയച്ചത് യുവജനങ്ങളെയായിരുന്നു. കേരളത്തിന്റെ നവോത്ഥാനത്തിന് അവർക്കന്ന് തുടക്കമിടാൻ കഴിഞ്ഞുവെങ്കിൽ അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കാൻ ശ്രീനാരായണ ദർശനത്തിലൂന്നിയ ശിവഗിരിയുടെ മാതൃ - യുവശക്തിക്കാകുമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. ഗുരുധർമ്മപ്രചരണ സഭയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ നടന്ന മാതൃ -യുവ സംഗമങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃ-സംഗമത്തിന്റെ ഉത്ഘാടനം പ്രശ്സ്ത നടി മാല പാർവ്വതി നിർവഹിച്ചു. മതപ്പോരുകൾ വർദ്ദധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഭേദങ്ങളില്ലാത്ത ഗുരുവിന്റെ ആത്മീയതയ്ക്കു ഏറെ പ്രസ്ക്തിയുണ്ടന്ന് ശ്രീമതി മാല പാർവ്വതി പറഞ്ഞു. ഗുരുദർശനത്തിന്റെ കാമ്പ് തിരിച്ചറിയുമ്പോൾ ലോകം നന്മ നിറഞ്ഞതായി ജാതി - മതാഗ്നി അണയുമെന്നും മാല പാർവ്വതി അഭിപ്രായപ്പെട്ടു.
യുവ സംഗമം ചാണ്ടി ഉമ്മൻ ഉത്ഘാടനം ചെയ്തു. യുവ ജനതയുടെ ആത്മബലം ചോർന്നുപോകാതിരിക്കുവാനുള്ള ഔഷധമാണ് ശ്രീനാരായണ ഗുരുദേവൻ മുന്നോട്ട് വച്ച ആത്മീയത എന്ന് ചാണ്ടി ഉമ്മൻ ചൂണ്ടികാണിച്ചു. ഒരോ വ്യക്തിയുടെയും ജീവിതത്തിൽ സന്തോഷവും സന്താപവും അവനവൻ തന്നെ സൃഷ്ടിക്കുന്നതാണ് ആത്മീയതയിലൂന്നിയ ആത്മജ്ഞാനമാർജ്ജിച്ച യുവ സമൂഹത്തിന് വിപ്ലവകരമായ മാറ്റം സൃഷടിക്കുവാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വർക്കല MLA അഡ്വ.വി ജോയി മുഖ്യപ്രഭാക്ഷണം നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാക്ഷണം നടത്തി. ഗുരുധർമ്മ പ്രചരണ സഭ എന്ത് എന്തിന് എന്ന വിഷയത്തിൽ ധർമ്മസംഘം ട്രഷറർ ശ്രീമത് ശാരദാനന്ദ ക്ലാസ്സ് നയിച്ചു. സമൂഹത്തിന് ഉണർവ്വും കരുതലും ആകുന്ന മാതൃസഭയും യുവജനസഭയും എന്ന വിഷയത്തിൽ GDPS രജിസ്ടർ അഡ്വ.പി.എം മധു സംസാരിച്ചു. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ ഇരു സംഗമങ്ങൾക്കും അനുഗ്രഹപ്രഭക്ഷണം നടത്തി. GDPS വൈസ് പ്രസിഡന്റുമാരായ അഡ്വ. വി.കെ മുഹമ്മദ്, അനിൽ തടാലിൽ , GDPS പി ആർ ഒ . വി കെ ബിജു സ്വാഗത സംഘം ജനറൽ കൺവീനർ രാജേഷ് സഹദേവൻ, കോ-ഓർഡിനേറ്റർ മനോബി മനോഹരൻ , ജോ: സെക്രട്ടറിസ്വാമി വീരേശ്വരാനന്ദ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് Dr. സുശീല എന്നിവർ പ്രസംഗിച്ചു. GDPS സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും കോർഡിനേറ്റർ പുത്തൂർ ശോഭനൻ നന്ദിയും പറഞ്ഞു.