കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയം ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാംസ്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാൻ ഹർജിക്കാരൻ അപേക്ഷ നൽകി. ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് ഹർജിക്കാരൻ്റെ അപേക്ഷ. സംവിധായകൻ വിനയൻ, ജൂറി അംഗം ജെൻസി ഗ്രിഗറി എന്നിവരെയും കക്ഷി ചേർക്കാൻ അപേക്ഷ നൽകി. ആകാശത്തിനു താഴെ ചിത്രത്തിൻ്റെ സംവിധായകൻ ലിജീഷ് മുള്ളേഴത്ത് ആണ് ഹർജിക്കാരൻ. നേരത്തെ ഹൈക്കോടതി സാംസ്കാരിക വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു