കിളിമാനൂർ കൊട്ടാരം വലിയ തമ്പുരാൻ പൂയം തിരുനാൾ സി.ആർ. കേരള വർമ്മ മൂത്ത കോയിൽ തമ്പുരാൻ അന്തരിച്ചു.

കിളിമാനൂർ കൊട്ടാരം വലിയ തമ്പുരാൻ ആദരണീയനായ പൂയം തിരുനാൾ സി.ആർ. കേരള വർമ്മ മൂത്ത കോയിൽ തമ്പുരാൻ ഇന്ന് രാവില(20/8/23) അന്തരിച്ചു.എൺപത്തിയെട്ടാം വയസ്സിലാണ് അന്ത്യം .  

ആദ്ധ്യാത്മികതയുടെയും ലാളിത്യത്തിന്റെയും നല്ല പാഠങ്ങൾ സ്വജീവിതം മാതൃകയാക്കി കാണിച്ചു തരുന്ന ,സാത്വികാചാര്യനും വൈയാസകി എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഗ്രന്ഥകാരനും ബ്രഹ്മചാരിയും വാനപ്രസ്ഥാശ്രമിയും ജ്ഞാനിയും ദാർശനികനും പണ്ഡിതശ്രേഷ്ഠനും,എല്ലാവർക്കും പ്രിയങ്കരനായ , സന്യാസിതമ്പുരാൻ എന്ന നാമധേയത്തിലും പ്രശസ്തനായിരുന്നു വലിയ കൊയിൽ തമ്പുരൻ.

സംസ്‍കാരം കിളിമാനൂർ കൊട്ടാരത്തിൽവെച്ച് നടക്കും.