തിരുവനന്തപുരം. എന്‍എസ്എസ്ന്റെ നാമജപ യാത്രയ്ക്കെതിരെ കേസ്. തിരുവനന്തപുരത്തു ഇന്നലെ നടന്ന പരിപാടിക്ക് എതിരെയാണ് കേസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ആണ് കേസിലെ ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ആയിരത്തിലധികം പേർക്കെതിരെയും കേസെടുത്തു.കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്
ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് കേസ്.