ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.10ന് കാണാം. ഇന്ത്യയിൽ നാളെ പുലർച്ചെ 4.30നാകും ഈ പ്രതിഭാസം ദൃശ്യമാവുക. ബ്ലൂ മൂൺ ദൃശ്യമാവുക നാളെ പുലർച്ചെ (EDT) 6.46 നാണ്. ഇന്ത്യൻ സമയം വൈകീട്ട് 4.16നാണ് ഇത്. സൂപ്പർ മൂൺ ഇന്ത്യയിലുള്ളവർക്ക് കാണാൻ സാധിക്കുമെങ്കിലും ബ്ലൂ മൂൺ കാണാൻ സാധിക്കുമോ എന്ന് സംശയമുണ്ട്. നാസ നൽകുന്ന വിവരം പ്രകാരം അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷമാകും. 2037 ജനുവരിയിലും പിന്നാലെ മാരിച്ചിലുമാണ് ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ.